Connect with us

Kerala

പ്ലസ് വണ്‍ പ്രവേശം; സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ജൂലൈ 15 വരെ

സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകളും മറ്റ് വിവരങ്ങളും അഡ്മിഷന്‍ വെബ്‌സൈറ്റായ https://hscap.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതിനായി മറ്റന്നാള്‍ (ജൂലൈ 15, ബുധന്‍) വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകളും മറ്റ് വിവരങ്ങളും അഡ്മിഷന്‍ വെബ്‌സൈറ്റായ https://hscap.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചു പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍ ജോയിനിംഗ് ആയവര്‍) പ്രവേശനം റദ്ദാക്കിയവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി സി) വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകള്‍ അപേക്ഷ പുതുക്കുന്ന അവസരത്തില്‍ തിരുത്തല്‍ വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Content Highlights:
The Kerala Plus One supplementary allotment application process is now open. Eligible students must complete and submit their applications by July 15. Candidates are advised to check the official website for vacancy details and further instructions.

 

Latest