terrorist attack
കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
24 മണിക്കൂറിനിടെ ഭീകരര്‍ വധിച്ചത് ഒരു പോലീസുകാരനടക്കം രണ്ട് പേരെ
ശ്രീനഗര്‍ | ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് സിവിലിയന്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ബോഹ്റി കടാല്‍ മേഖലയിലായില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ കശ്മീര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം ഭീകരരുടെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചിരുന്നു. കോണ്‍സ്റ്റബിള്‍ തൗസീഫ് അഹമ്മദ് (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടിന് എസ് ഡി കോളനിയിലെ വീടിന് സമീപത്തുനിന്നാണ് ഭീകരര്‍ നിരായുധനായ പോലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ പോലീസുകാരനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----



