Connect with us

Kerala

ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു

2005 മുതല്‍ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തി

Published

|

Last Updated

കൊച്ചി | കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2005 മുതല്‍ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തി.

കൊല്ലം മയ്യനാട് സ്വദേശിയായ അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് ശേഷവും വിവിധ ചുമതലകളില്‍ സജീവമായിരുന്നു. ഹൈക്കോടതിയില്‍ നിന്നുള്ള വിരമിക്കലിന് ശേഷം സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകള്‍ക്കുള്ള നഷ്ടപരിഹാര സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു.

2016 രൂപീകരിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ഇരകള്‍ക്കായി ശുപാര്‍ശ ചെയ്തത്. ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍, നുവാല്‍സ് വൈസ് ചാന്‍സലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Latest