Kerala
മെഡിക്കല്‍ കോളേജ് ആശുപത്രി ലാബില്‍ നിന്ന് കോപ്പര്‍ മോഷ്ടിച്ച പ്രതി പിടിയില്‍
കുറ്റ്യാടി സ്വദേശി മൂസയെ ആണ് പോലീസ് പിടികൂടിയത്
കോഴിക്കോട് | മെഡിക്കല്‍ കോളേജ് ആശുപത്രി ലാബില്‍ നിന്ന് കോപ്പര്‍ മോഷ്ടിച്ച പ്രതി പിടിയില്‍. കുറ്റ്യാടി സ്വദേശി മൂസയെ ആണ് പോലീസ് പിടികൂടിയത്. ക്യാമ്പസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ബി എസ് എല്‍ 3 ടി ബി ലാബില്‍ നിന്ന് കോപ്പര്‍ ഭാഗങ്ങള്‍ മോഷ്ടിച്ചു. ലാബിലെ എയര്‍ ഹാന്‍ഡ്ലിംഗ് യൂണിറ്റിലെ കോപ്പര്‍ ഭാഗങ്ങള്‍ മോഷ്ടിച്ചതിന് പിന്നാലെയാണ് ഇയാള്‍ പിടിയിലായത്.
സുപ്രധാനമായ കോപ്പര്‍ ഭാഗങ്ങള്‍ ഇളക്കി മാറ്റിയതിനെത്തുടര്‍ന്ന് ലാബിന്റെ പ്രവര്‍ത്തനം താത്കാലികമായി തടസ്സപ്പെട്ടു. പ്രതിയെ മെഡിക്കല്‍ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്.
---- facebook comment plugin here -----



