Connect with us

fire at petta

തൃപ്പുണിത്തുറയില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Published

|

Last Updated

തൃപ്പൂണിത്തുറ |  എറണാണകുളം തൃപ്പുണിത്തുറ പേട്ടയില്‍ വീടിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പെരുമ്പാവൂര്‍ സ്വദേശി സലാവുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപ്പിടിച്ചത്. വാടക വീടിനാണ് തീപിടിച്ചത്.

അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന സലാവുദ്ദീനേയും കുടുംബത്തെയും രക്ഷപ്പെടുത്തി. തീപ്പടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

 

 

 

---- facebook comment plugin here -----

Latest