Kerala
ഓണം വാരാഘോഷം: ഗവര്‍ണര്‍ പങ്കെടുക്കും
ഈമാസം ഒമ്പതാം തീയതി നടക്കുന്ന ഓണാഘോഷ റാലി ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം | ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുക്കും. മന്ത്രി മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ഈമാസം ഒമ്പതാം തീയതി നടക്കുന്ന ഓണാഘോഷ റാലി ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഗവര്‍ണര്‍ക്ക് ഓണക്കോടി കൈമാറിയതായും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ചത്.
---- facebook comment plugin here -----