From the print
മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍
ചാനലില്‍ ജോയിന്‍ ചെയ്യുന്നതിലൂടെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുഖ്യമന്ത്രിയെ വാട്‌സ്ആപ്പില്‍ പിന്തുടരാനും അദ്ദേഹം പങ്കുവെക്കുന്ന പുതിയ വിവരങ്ങള്‍ അറിയാനും സാധിക്കും.

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. ചാനലില്‍ ജോയിന്‍ ചെയ്യുന്നതിലൂടെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുഖ്യമന്ത്രിയെ വാട്‌സ്ആപ്പില്‍ പിന്തുടരാനും അദ്ദേഹം പങ്കുവെക്കുന്ന പുതിയ വിവരങ്ങള്‍ അറിയാനും സാധിക്കും.
‘Kerala Chief Minister’ എന്ന ചാനലിലേക്ക് https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. പിണറായി വിജയന്‍ എന്ന പേരില്‍ പേഴ്‌സനല്‍ വാട്‌സ്ആപ്പ് ചാനലും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. tthps://whstaapp.com/channel/0029VaA69ys9RZARLrXjTp2n ലിങ്കിലൂടെ ചാനല്‍ ഫോളോ ചെയ്യാം.
സി പി എം സംസ്ഥാന കമ്മിറ്റിയും നേരത്തേ വാട്‌സ് ആപ്പ് ചാനല്‍ തുടങ്ങിയിരുന്നു.