Career Education
യു എ ഇയിൽ 100 പുരുഷ നഴ്‌സ് ഒഴിവ്
ശമ്പളം: ഏകദേശം 1,25,000 ഇന്ത്യൻ രൂപ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു എ ഇയിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് 100 പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുണ്ട്. ശമ്പളം: ഏകദേശം 1,25,000 ഇന്ത്യൻ രൂപ. യോഗ്യത: ബി എസ് സി നഴ്‌സിംഗ്, രണ്ട് വർഷം പ്രവൃത്തി പരിചയം, എച്ച് എ എ ഡി/ ദോഹ ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. പ്രായം: 40 വയസ്സ് കവിയരുത്.
പ്രതിമാസ വിസ, ടിക്കറ്റ്, താമസസൗകര്യം തുടങ്ങിയവ സൗജന്യമായിരിക്കും. ബയോഡാറ്റ, പാസ്സ്‌പോർട്ട്, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 25ന് മുന്പായി gcc@odepc.in എന്ന ഇ- മെയിലിലേക്ക് അയക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/43, 0471 3504100. മൊബൈൽ: 7736496574.
Content Highlights:
Kerala government agency ODEPC is recruiting 100 male nurses for a leading healthcare center in the UAE. Eligible candidates with a BSc in Nursing, two years of experience, and a HAAD or DOH license can apply. Benefits include a salary of Rs 1.25 lakh, free visa, tickets, and accommodation.





