Bahrain
ഇറാൻ - യു എസ് സംഘർഷം; ബഹ്‌റൈനിൽ സൈറണുകൾ മുഴങ്ങി
കിംവദന്തികൾ അവഗണിക്കാനും ഔദ്യോഗിക ചാനലുകളിലൂടെയുള്ള അപ്‌ഡേറ്റുകൾ പിന്തുടരാനും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
മനാമ|ഇറാൻ -യു എസ് പ്രാദേശിക സംഘർഷങ്ങളും ഇറാന്റെ പ്രതികാര മിസൈൽ ആക്രമണങ്ങളും കാരണം ബഹ്‌റൈനിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ശാന്തത പാലിക്കാനും, അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറാനും, പ്രധാന റോഡുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാനും നിർദ്ദേശം നൽകി.
അടിയന്തിര സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ജനാലകളിൽ നിന്ന് അകന്നു നിൽക്കാനും, കിംവദന്തികൾ അവഗണിക്കാനും ഔദ്യോഗിക ചാനലുകളിലൂടെയുള്ള അപ്‌ഡേറ്റുകൾ പിന്തുടരാനും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights:
Bahrain has sounded emergency sirens and issued safety guidelines for citizens and residents amid rising Iran-US regional tensions. The Ministry of Interior urged everyone to remain calm, avoid major roads, and move to safe areas. People are advised to stay away from windows and ignore rumors.



