Connect with us

Aksharam Education

എങ്ങനെ തയ്യാറാക്കാം, ഉപന്യാസം

പ്രധാനമായും നാല് ഘടകങ്ങൾ ഉപന്യാസ രചനയിൽ പാലിക്കേണ്ടതുണ്ട്.

Published

|

Last Updated

ഴാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ മാത്രമല്ല, മറ്റ് ഉയർന്ന ക്ലാസ്സുകളിലെല്ലാം തന്നെ മലയാളം പരീക്ഷക്ക് വരുന്ന ചോദ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉപന്യാസ രചന. ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി എഴുതി തയ്യാറാക്കുന്ന വ്യവഹാര രൂപമാണിത്. പ്രധാനമായും നാല് ഘടകങ്ങൾ ഉപന്യാസ രചനയിൽ പാലിക്കേണ്ടതുണ്ട്. തലക്കെട്ട്, ആമുഖം, പ്രതിപാദ്യം, ഉപസംഹാരം, എന്നിവയാണത്.

തലക്കെട്ട്

വിഷയത്തിലേക്ക് വായനക്കാരനെ ആകർഷിക്കുന്ന ഒന്നാകണം തലക്കെട്ട്. ഇതിനെ ശിർഷകം എന്നും വിളിക്കാറുണ്ട്. ഉള്ളടക്കത്തിൽ എന്താണുള്ളതെന്ന് ഒറ്റനോട്ടത്തിൽ, വായനക്കാരന് മനസ്സിലാകണം. എഴുതാൻ പോകുന്ന വിഷയത്തിന്റെ ഹ്രസ്വ രൂപം കൂടിയാകണം ശീർഷകം. വായനക്കാരനെ ആകർഷിക്കാൻ പറ്റുന്ന ഏറ്റവും അനുയോജ്യമായ വാക്കുകളാണ് ഇവിടെ ഉപയോഗിക്കേണ്ടത്. ഇംഗ്ലീഷിൽ ഹെഡ്ഡിംഗ്, ഹിന്ദിയിൽ ശീർഷക് എന്നും പറയുന്നു.

ആമുഖം

വിഷയത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ നല്ല ആമുഖം തയ്യാറാക്കാനാകൂ. ഉപന്യാസരചനക്ക് ചോദിക്കാൻ സാധ്യതയുള്ള പാഠഭാഗങ്ങൾ നല്ല നിലയിൽ മനസ്സിലാക്കി പരീക്ഷക്ക് തയ്യാറായാൽ മാത്രമേ ആമുഖം മികച്ചതായി മാറുകയുള്ളൂ. എഴുതാൻ പോകുന്ന വിഷയം എന്താണെന്ന് ലളിതമായി വിശദീകരിക്കുകയാണ് ആമുഖം എഴുതുമ്പോൾ വേണ്ടത്. വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും ചുരുക്കി എഴുതണം. ചെറിയൊരു സൂചന ആമുഖത്തിൽ നിന്ന് വായനക്കാരന് കിട്ടണം. ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്ന അധ്യാപകരിൽ നിന്ന് മാർക്ക് പിടിച്ചെടുക്കാൻ ആമുഖം വഴി സാധിക്കും.

പ്രതിപാദ്യം

എന്തിനെക്കുറിച്ചാണോ വിശദീകരിക്കുന്നത് അതാണ് പ്രതിപാദ്യം. അതായത് വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വിശദീകരണമാണ് വേണ്ടത്. ഒരു ഉപന്യാസത്തിന്റെ നട്ടെല്ല് പ്രതിപാദ്യമാണ്. മറ്റുള്ളവരുടെ എഴുത്തിനേക്കാൾ പുതുമ വായനക്കാരന് കിട്ടുന്ന വിധം വേണം ഇത് തയ്യാറാക്കേണ്ടത്.

ഉപന്യാസം എഴുതുന്ന ആളുടെ സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പ്രതിപാദ്യഭാഗത്ത് നിഴലിക്കുന്നത് വിഷയത്തെക്കുറിച്ച് നല്ല അവഗാഹം നമുക്കുണ്ടെന്ന് പരിശോധിക്കുന്നയാളെ മനസ്സിലാക്കി കൊടുക്കും.

ഉപസംഹാരം

ചോദ്യത്തിലെ വിഷയത്തെക്കുറിച്ച് നമ്മുടെ ഓർമയിൽ നിന്ന് ഏതെങ്കിലും കവിതയിലെ രണ്ടോ നാലോ വരികൾ കുറിച്ചിടുന്നത് ഇവിടെ നല്ലതാണ്. കാവ്യ വരികൾ എഴുതിക്കഴിഞ്ഞ് ഉപസംഹാരത്തിലേക്ക് കടക്കുക. എന്റെ ഉപന്യാസം ഇവിടെ അവസാനിപ്പിക്കുന്നു എന്നൊന്നും എഴുതരുത്. വ്യക്തവും അർഥവത്തുമായി എഴുത്ത് അവസാനിപ്പിക്കുക. പ്രധാന ആശയങ്ങൾ കണ്ടെത്തലുകൾ ഒക്കെ ഈ ഭാഗത്ത് ചേർക്കുക. ആമുഖത്തിൽ പറഞ്ഞ കാര്യങ്ങളെ മറ്റൊരു തരത്തിൽ ഇവിടെ അവതരിപ്പിക്കുക.

ഉപന്യാസം എഴുതുമ്പോൾ പാരഗ്രാഫുകൾ തിരിച്ച് എഴുതുക. പരീക്ഷയുടെ സമയത്തെക്കുറിച്ച് നല്ല ബോധത്തോടെ ഉപന്യാസം തയ്യാറാക്കിയില്ലെങ്കിൽ മറ്റ് ചോദ്യങ്ങളുടെ ഉത്തരം എഴുതുന്ന സമയം നമുക്ക് നഷ്ടപ്പെടും എന്നതുകൂടി ശ്രദ്ധിക്കേണ്ടതാണ്.

Content Highlights:
Mastering essay writing is crucial for scoring high marks in school and higher exams. A perfect essay must include a catchy title, a clear introduction, an detailed body paragraph, and a solid conclusion. Students should structure ideas in paragraphs while maintaining a strict track of time.

---- facebook comment plugin here -----

Latest