Connect with us

Business

ഓഹരി വിപണി: സെന്‍സെക്‌സ് 500 പോയിന്റിലധികം ഇടിഞ്ഞു; നിഫ്റ്റി 24,100ന് താഴെ

ധനകാര്യം, ഓട്ടോ, റിയല്‍റ്റി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ ഇടിവിലാണ്

Published

|

Last Updated

മുംബൈ| പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റിലധികം ഇടിഞ്ഞു. എന്‍എസ്ഇ നിഫ്റ്റി 24,100 ന് താഴെയായി. ഇന്നത്തെ ആദ്യ വ്യാപാരത്തില്‍ ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകള്‍ നഷ്ടം വര്‍ധിപ്പിച്ചു. സെന്‍സെക്‌സ് 552.99 പോയിന്റ് ഇടിഞ്ഞ് 77,063.41 ലും നിഫ്റ്റി 50 160.45 പോയിന്റ് ഇടിഞ്ഞ് 24,050.55 ലും എത്തി.

ഇന്ന് ആദ്യ വ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവര്‍ ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികളാണ്. മിക്ക മേഖലകളിലും വ്യാപാരം നഷ്ടത്തിലാണ് നടക്കുന്നത്. ധനകാര്യം, ഓട്ടോ, റിയല്‍റ്റി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ ഇടിവിലാണ്,

എഫ്എംസിജി, ഫാര്‍മ, മെറ്റല്‍ എന്നിവ ഒഴികെയുള്ള എല്ലാ നിഫ്റ്റി ഗേജുകളും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 100 ഉം നിഫ്റ്റി മിഡ്ക്യാപ്പ് 100 ഉം യഥാക്രമം 0.85 0.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Content Highlights:
The Indian stock market witnessed a significant downturn today as benchmark indices plummeted amid escalating tensions in the Middle East. The BSE Sensex tumbled over 500 points to trade at 77063.41 while the NSE Nifty dragged below the 24100 mark. Financial, auto, and realty sectors led the losses.

 

---- facebook comment plugin here -----

Latest