Connect with us

National

ഉദ്യോഗസ്ഥ നിയമന ഓര്‍ഡിനന്‍സില്‍ എതിര്‍പ്പ്: നീതി ആയോഗ് യോഗത്തില്‍ കെജ്രിവാള്‍ പങ്കെടുക്കില്ല

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. ഫെഡറലിസം തമാശയാകുമ്പോള്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തിട്ട് എന്തു കാര്യമെന്ന് ചോദ്യം.

Published

|

Last Updated

ന്യൂഡല്‍ഹി | നീതി ആയോഗ് യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കില്ല. ഡല്‍ഹി ഉദ്യോഗസ്ഥ നിയമനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ എതിര്‍പ്പ് അറിയിച്ചാണ് പിന്മാറ്റം.

ഇക്കാര്യം വ്യക്തമാക്കി കെജ്രിവാള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി.

ഫെഡറലിസം തമാശയാകുമ്പോള്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തിട്ട് എന്തു കാര്യമെന്ന് കെജ്രിവാള്‍ ചോദിച്ചു. ജനങ്ങള്‍ നീതിക്കു വേണ്ടി എവിടെ പോകുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

Latest