Connect with us

National

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ: കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ച് എന്‍ ഐ എ കോടതി

ഹരജി ഇന്ന് വൈകിട്ട് അഞ്ചിനു ശേഷം പരിഗണിക്കും.

Published

|

Last Updated

റായ്പുര്‍ | ഛത്തിസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം. എന്‍ ഐ എ കോടതിയാണ് നിര്‍ദേശം നല്‍കിയത്. കേസ് ഡയറി പരിശോധിച്ചാവും കന്യാസ്ത്രീകളുടെ ജാമ്യഹരജി പരിഗണിക്കുക.

ബിലാസ്പൂരിലെ എന്‍ ഐ എ കോടതിയിലാണ് കന്യാസ്ത്രീകളുടെ ജാമ്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി ഇന്ന് വൈകിട്ട് അഞ്ചിനു ശേഷം പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് ആണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസമുണ്ടാകും എന്ന വിലയിരുത്തലിലാണ് എന്‍ ഐ എ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കന്യാസ്ത്രീകളുടെ ആരോഗ്യനിലയുള്‍പ്പെടെ കോടതിയെ ബോധ്യപ്പെടുത്തും. മതപരിവര്‍ത്തനം മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളികളായ രണ്ട് കന്യാസത്രീകള്‍ എട്ട് ദിവസമായി ജയിലില്‍ കഴിയുകയാണ്.

കന്യാസ്ത്രീകളുടെ കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എന്‍ ഐ എ കോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്തത്. കന്യാസ്ത്രീകളുടെ കുടുംബം, റായ്പുര്‍ അതിരൂപതാ നേതൃത്വം, റോജി എം ജോണ്‍ എം എല്‍ എ എന്നിവര്‍ അഭിഭാഷകനുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം.

കോടതി നടപടി അനുസരിച്ച് തുടര്‍നീക്കം ആലോചിക്കും. മനുഷ്യക്കടത്ത് കേസ് ഉള്ളതിനാല്‍ എന്‍ ഐ എ കോടതിയെ സമീപിക്കാന്‍ നേരത്തെ ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ജാമ്യാപേക്ഷയെ സെഷന്‍സ് കോടതിയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

 

Latest