കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് പോലീസ് നല്‍കിയ നോട്ടീസ് സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി
പ്രവാചക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ചു രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാര ശേഷം നടക്കുന്ന പ്രഭാഷണങ്ങളില്‍ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പ്രഭാഷണം നടത്താന്‍ പാടില്ലെന്നായിരുന്നു സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നോട്ടീസ്.
വീഡിയോ കാണാം







