Kuwait
കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണമെന്ന് അറിയിപ്പ്
ട്രാവല്‍ സീസണിലേക്ക് കടക്കുന്നതോടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനും തിക്കും തിരക്കും ഒഴിവാക്കാനുമായാണ് നിര്‍ദേശം.

കുവൈത്ത് സിറ്റി | വിമാനത്താവളത്തില്‍ സമയക്രമം കൃത്യമായി പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ അറിയിപ്പ്. വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്നാണ് ഡി ജി സി എ അറിയിച്ചിട്ടുള്ളത്.
ട്രാവല്‍ സീസണിലേക്ക് കടക്കുന്നതോടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനും തിക്കും തിരക്കും ഒഴിവാക്കാനുമായാണ് നിര്‍ദേശം. പുറപ്പെടല്‍ ഗേറ്റില്‍, നിശ്ചിത ബോര്‍ഡിംഗ് സമയത്ത് യാത്രക്കാര്‍ എത്തിച്ചേരണമെന്ന് ട്വീറ്റിലൂടെ ഡി ജി സി എ വീണ്ടും ഓര്‍മിപ്പിച്ചു.
---- facebook comment plugin here -----