Kerala
സുധാകരന്റെ ഖേദപ്രകടനത്തില്‍ തൃപ്തനല്ല; നിലപാടിലുറച്ച് കെ മുരളീധരന്‍
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിശദീകരണത്തെയും മുരളീധരന്‍ തള്ളി.

തിരുവനന്തപുരം | ആര്‍ എസ് എസ് അനുകൂല പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ള സുധാകരന്റെ ഖേദപ്രകടനത്തില്‍ തൃപ്തനല്ലെന്ന് കെ മുരളീധരന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിശദീകരണത്തെയും മുരളീധരന്‍ തള്ളി. ഘടകക്ഷികളെ ഉള്‍പ്പെടെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയണമെന്നും മുരളീധരന്‍ പറഞ്ഞു.
സുധാകരന് പറ്റിയത് നാക്കുപിഴയാണെന്ന് അംഗീകരിച്ചതായി വി ഡി സതീശന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനകത്ത് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----