pension delay
പെന്‍ഷന്‍ യഥാസമയം നല്‍കാത്തത് മനുഷ്യാവകാശ ലംഘനം: മനുഷ്യാവകാശ കമ്മീഷന്‍
തനിക്ക് പെന്‍ഷനും ഗ്രാറ്റുവിറ്റിയും ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു.

പത്തനംതിട്ട | പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വിരമിച്ച ഡെപ്യൂട്ടി തഹസില്‍ദാറുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എത്രയും വേഗം അനുവദിക്കണമെന്നും കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് ഉത്തരവ് നല്‍കി. വെണ്ണിക്കുളം സ്വദേശി എ കെ രാജേന്ദ്രന്റെ പെന്‍ഷന്‍ അനുവദിക്കാനാണ് ഉത്തരവ്.
തിരുവല്ല തഹസില്‍ദാറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള കാലതാമസം കാരണമാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ വൈകിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തനിക്ക് പെന്‍ഷനും ഗ്രാറ്റുവിറ്റിയും ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു. തുടര്‍ന്നാണ് ഉത്തരവ് നല്‍കിയത്.