Connect with us

Uae

എം എ യൂസുഫലിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല: ലുലു ഗ്രൂപ്പ്

ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതിനെതിരെ നിയമപരമായ കാര്യങ്ങള്‍ കൈക്കൊള്ളുമെന്നും പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും എത്രയും പെട്ടെന്ന് പിന്മാറാന്‍ രചയിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നന്ദകുമാര്‍

Published

|

Last Updated

അബുദബി |  വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ ്യുഎം.എ.യൂസുഫലിയുടെ ജീവചരിത്രം പുസ്തക രൂപത്തിലാക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ അറിയിച്ചു. കേരളത്തില്‍ ഒരു വ്യക്തി യൂസുഫലിയുടെ ജീവചരിത്രം അറബി ഭാഷയില്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് ലുലു ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

പുസ്തകത്തിനായി രചയിതാവ് അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അറബ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ എം എ യൂസുഫലിയെക്കുറിച്ചുള്ള പുസ്തകം അറബിയില്‍ വരുമ്പോള്‍ സൂക്ഷ്മമായ വിശകലനത്തിന് വിധേയമായേക്കാം. അത് കൊണ്ടാണ് പരിശോധനയും വിലയിരുത്തലും വേണ്ടി വരുന്നത്. ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതിനെതിരെ നിയമപരമായ കാര്യങ്ങള്‍ കൈക്കൊള്ളുമെന്നും പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും എത്രയും പെട്ടെന്ന് പിന്മാറാന്‍ രചയിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു

 

Latest