Connect with us

Uae

ടി എ എം എം മുഖേന ഇനി ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റും

Published

|

Last Updated

അബൂദബി | നവജാത ശിശുക്കള്‍ക്ക് അബൂദബി സര്‍ക്കാറിന്റെ സര്‍വീസസ് പ്ലാറ്റ്ഫോമായ താം (ടി എ എം എം) മുഖേന ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് അബൂദബി ആരോഗ്യ വകുപ്പ്. വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനു പുറമേയാണ് താം ജനന സര്‍ട്ടിഫിക്കറ്റ് കൂടി ഈ ഗണത്തിലേക്ക് ചേര്‍ത്തിരിക്കുന്നത്.

കുട്ടി ജനിക്കുന്നതിനു പിന്നാലെ മാതാപിതാക്കള്‍ക്കു ജനന സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷനു മുന്നോടിയായി ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ (ഡിസംബര്‍ 30) മുതലാണ് ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റ് സംവിധാനം അബൂദബിയില്‍ നിലവില്‍ വന്നത്. ഇന്നലെ ജനിച്ച നവജാത ശിശുക്കള്‍ക്കെല്ലാം ഈ രീതിയിലാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. അതേസമയം, ഇതിനു മുമ്പ് ജനിച്ച കുട്ടികള്‍ക്കും ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ ഇതിനായി പുതിയ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest