National
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു
സംഭവശേഷം പ്രതി ദീപക് ഒളിവിലാണെന്നും ഇയാളെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

ബെംഗളുരു| കര്‍ണാടകയിലെ ബിദാര്‍ ജില്ലയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് മകന്‍ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നത്. ശകുന്തള രാജകുമാര ഷിന്ദെ(55)യാണ് കൊല്ലപ്പെട്ടത്. സംഭവശേഷം പ്രതി ദീപക് ഒളിവിലാണെന്നും ഇയാളെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ദീപക് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും മദ്യപിക്കാനുള്ള പണത്തിനായി വഴക്കുണ്ടാക്കുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച വഴക്കിനിടെ ഇയാള്‍ അമ്മയെ കോടാലികൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ശകുന്തളയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഹുമ്‌നാബാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.