Connect with us

International

ഇന്ധനമില്ല; ഗസ്സയിലെ ഏക അര്‍ബുദ ആശുപത്രി അടച്ചുപൂട്ടി

ഗസ്സയില്‍ ഭക്ഷ്യ ക്ഷാമവും രൂക്ഷമായി തുടരുകയാണ്.

Published

|

Last Updated

ഗസ്സ സിറ്റി| ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ ഗസ്സയിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ധനം ലഭ്യമല്ലാത്തതിനാല്‍ തുര്‍ക്കിഷ് ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഗസ്സയിലെ ഏക അര്‍ബുദ ആശുപത്രിയാണിത്.

അതേസമയം ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 195 ആയി. ഇവിടുത്തെ റൊട്ടി നിര്‍മാണ യൂണിറ്റുകള്‍ ഇസ്‌റാഈല്‍ ഇല്ലാതാക്കുകയാണ്. ആകെ ഒമ്പത് റൊട്ടി നിര്‍മാണ യൂണിറ്റുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു നേരത്തെ ആഹാരത്തിനായി ഈ യൂണിറ്റുകളുടെ മുന്നില്‍ നീണ്ട നിരയാണ്.

 

 

 

---- facebook comment plugin here -----

Latest