Connect with us

Kerala

കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി

കടുവയുടെ ആക്രമണത്തില്‍ ചരിഞ്ഞതാകാമെന്നാണ് നിഗമനം

Published

|

Last Updated

കോന്നി |  നടുവത്തുമൂഴി വനംറേഞ്ചില്‍ കരിപ്പാന്‍തോട് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. കല്ലേലി അച്ചന്‍കോവില്‍ വനപാതയില്‍ കടിയാര്‍ പാണംതോട് ഭാഗത്തെ വനത്തിലാണ് ജഡം കണ്ടെത്തിയത്. വൈകുന്നേരം മൂന്നോടെ വനപാലകര്‍ നടത്തിയ കാടു പരിശോധനയിലാണ് ജഡം കണ്ടത്.

ഏഴ് വയസ് തോന്നിക്കുന്ന കുട്ടിക്കൊമ്പനാണിത്. ജഡത്തിന് മൂന്ന് ദിവസത്തോളം പഴക്കം വരും. വയറില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കടുവയുടെ ആക്രമണത്തില്‍ ചരിഞ്ഞതാകാമെന്നാണ് നിഗമനം. പോസ്റ്റു മോര്‍ട്ടത്തിനു ശേഷമേ കാരണം വ്യകതമാകു. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. സിബിയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ജഡം മറവ് ചെയ്യും.

 

---- facebook comment plugin here -----

Latest