Connect with us

Uae

കെ എസ് സി- ലൈഫ് അചീവ്‌മെന്റ് അവാര്‍ഡ് എസ് എ മധുവിന്

അർജുന അവാർഡ് ലഭിക്കാൻ അർഹത ഉണ്ടായിട്ടും ലഭിക്കാതിരുന്ന ദേശീയ വോളിബോൾ താരങ്ങൾക്കാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി കെ എസ് സി ലൈഫ് അചീവമെന്റ് അവാര്‍ഡ് നല്‍കി വരുന്നത്

Published

|

Last Updated

അബുദബി |  ഈ വര്‍ഷത്തെ കെ എസ് സി-ലൈഫ് അചീവ്‌മെന്റ് അവാര്‍ഡ് അന്താരാഷ്ട്ര വോളിബോള്‍ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ എസ് എ മധുവിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 50,001 രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക. അർജുന അവാർഡ് ലഭിക്കാൻ അർഹത ഉണ്ടായിട്ടും ലഭിക്കാതിരുന്ന ദേശീയ വോളിബോൾ താരങ്ങൾക്കാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി കെ എസ് സി ലൈഫ് അചീവ്‌മെന്റ് അവാര്‍ഡ് നല്‍കി വരുന്നത്.

വോളിബോളിന് വേണ്ടി ജീവിതം മാറ്റിവെക്കുകയും എന്നാല്‍ സര്‍ക്കാരില്‍ നിന്നോ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നോ ആവശ്യമായ പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്യുന്ന കളിക്കാരെയാണ് ലൈഫ് അചീവ്‌മെന്റ് അവാര്‍ഡിന് കെ എസ് സി പരിഗണിക്കുന്നത്. ഇന്ത്യക്ക് വേണ്ടി ജൂനിയര്‍ നിര മുതല്‍ സീനിയര്‍ നിരവരെ കളിച്ച എസ് എ മധു നിലവില്‍ കൊച്ചി വിമാനത്താവളത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ജിഎസ്ടി ആന്‍ഡ് കസ്റ്റംസ് സൂപ്രണ്ട് ആയി പ്രവര്‍ത്തിക്കുന്നു. ദേശീയ വോളിബോള്‍ താരങ്ങളായിരുന്ന ജെയ്‌സമ്മ മൂത്തേടം, സലോമി സേവ്യര്‍, അബ്ദുല്‍ റസാഖ് എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ കെ എസ് സി- ലൈഫ് അചീവ്മെന്റ് അവാര്‍ഡ് ലഭിച്ചത്.

 

---- facebook comment plugin here -----

Latest