Connect with us

National

മതിയായ ഇന്ധനമില്ല; ഗുവഹത്തി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തിന് ബെംഗളുരുവില്‍ അടിയന്തര ലാന്‍ഡിംഗ്

പൈലറ്റിനെയും സഹ പൈലറ്റിനെയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.

Published

|

Last Updated

ബെംഗളുരു |  ഗുവഹത്തിയില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ബെംഗളുരുവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ മതിയായ ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. 168 യാത്രക്കാരുമായി വരികയായിരുന്ന വിമാനം സമയത്ത് ചെന്നൈയില്‍ ഇറക്കാന്‍ കഴിഞ്ഞില്ല. ശേഷം ഇന്ധനം കഴിയാറായി എന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഇറക്കി. ഇന്ധനം കുറവായതിനെത്തുടര്‍ന്ന് പൈലറ്റ് മെയ് ഡേ സന്ദേശം നല്‍കിയതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

 

പൈലറ്റിനെയും സഹ പൈലറ്റിനെയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ചെന്നൈയില്‍ തന്നെ വിമാനമിറക്കാന്‍ പൈലറ്റ് രണ്ടാമതൊരു ശ്രമം നടത്തിയില്ല. പകരം ബെംഗളൂരുവിലേക്ക് പറക്കാന്‍ തീരുമാനിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്ത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്, എടിസി ഓണ്‍-ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ അറിയിച്ചു, അവര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. മെഡിക്കല്‍, ഫയര്‍ ഉദ്യോഗസ്ഥര്‍ സജ്ജരായിരുന്നു

Latest