Connect with us

Uae

25ാമത് കെ എസ് സി - ജിമ്മി ജോര്ജ്ജ് വോളിബോള് ടൂര്ണ്ണമെന്റ് 25 മുതല്‍

വോളിബാള്‍ ടൂര്‍ണമെന്റില്‍ രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് മത്സരിക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

Published

|

Last Updated

അബുദബി  |ഗള്‍ഫ് നാടുകളില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ 25-ാമത് കെ എസ് സി – ജിമ്മി ജോര്ജ്ജ് സ്മാരക വോളിബോള് ടൂര്ണ്ണമെന്റ് ജൂണ്‍ 25 മുതല്‍ 29 വരെ അബൂദബി സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കും. അബുദബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പിന്തുണയോടെ കേരള സോഷ്യല്‍ സെന്റര്‍ അബുദബിയും ലൈഫ് ലൈന്‍ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന വോളിബാള്‍ ടൂര്‍ണമെന്റില്‍ രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് മത്സരിക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

എല്‍എല്‍എച്ച് ഹോസ്പിറ്റല്‍, ഒണ്‍ലി ഫ്രഷ്, വേദ ആയുര്‍വേദിക്, യുഎഇ നാഷണല്‍ ടീം, റഹ്മത്ത് ഗ്രൂപ്പ് ഓഫ് ആയുര്‍ കെയര്‍, ഓള്‍ സ്റ്റാര്‍ യുഎഇ എന്നീ ടീമുകള്‍ക്ക് വേണ്ടി യു ഏ ഇ,സെര്‍ബിയ, ഇന്ത്യ, ഈജിപ്ത്, ലെബനോണ്‍, ശ്രീലങ്ക, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ കളത്തിലിറങ്ങുക. വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരുന്ന തുകയാണ് ഈ കൊല്ലം സമ്മാനിക്കുക. ഒന്നാം സമ്മാനമായി എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ നല്‍കുന്ന എവര്‍ റോളിങ്ങ് ട്രോഫി യോടൊപ്പം 50,000 ദിര്‍ഹമും രണ്ടാം സ്ഥാനക്കാര്‍ക്ക് അയൂബ് മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫി യോടൊപ്പം 30,000 ദിര്‍ഹമും ലഭിക്കും. മികച്ച കളിക്കാരന്‍, മികച്ച ഒഫെന്‍ഡര്‍, മികച്ച ബ്ലോക്കര്‍, മികച്ച സ്റ്റെര്‍, മികച്ച ലിബ്‌റോ, മികച്ച പ്രോമിസിംഗ് പ്ലയെര്‍ തുടങ്ങിയുള്ള വ്യക്തിഗത ചമ്പ്യാന്‍ ഷിപ്പിനുള്ള സമ്മാനങ്ങള്‍ ഉള്‍പ്പെടെ മൊത്തം ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കും.

ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ ദിവസവും രണ്ടു മത്സരങ്ങളാണ് നടക്കുക. ബെസ്‌ററ് ഓഫ് ഫൈവ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 8 ന്ആരംഭിക്കും. വേദ ആയുര്‍വേദിക്കിന് വേണ്ടി കേരള പോലീസ് ടീമാണ് മത്സരത്തിനിറങ്ങുന്നത്. ഏറ്റവും കൂടുതല്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്ന വോളിബോള്‍ ടൂര്‍ണമെന്റാണ് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് എന്ന് സംഘാടകര്‍ അറിയിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍ കുട്ടി, സെക്രട്ടറി നൗഷാദ് യൂസഫ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ സലിം ചിറക്കല്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മേഖല ഡയറക്ടര്‍ ഡോക്ടര്‍ നരേന്ദ്ര, ബിസിനസ് ഡെവലപ്പ് മെന്റ് ഡയറക്ടര്‍ കൃഷ്ണകാന്ത്, വേദ ആയുര്‍വേദിക്ക് എം ഡി റിജേഷ് കല്ലുമാടത്തില്‍ വെള്ളുവ, കെ എസ് സി കായിക വിഭാഗം സെക്രട്ടറി മുഹമ്മദ് അലി, ട്രഷറര്‍ വിനോദ് രവീദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest