Connect with us

Kerala

പിരിവ് നല്‍കിയില്ല; പ്രവാസി സംരംഭകനെ ഭീഷണിപ്പെടുത്തി സിപിഎം പ്രാദേശിക നേതാവ്

അമേരിക്കയില്‍ താമസിക്കുന്ന കോവൂര്‍ സ്വദേശികളായ ഷഹിയും ഭാര്യ ഷൈനിയുമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

Published

|

Last Updated

കൊല്ലം | കൊല്ലത്ത് പിരിവ് നല്‍കാത്തതിന് പ്രവാസി സംരംഭകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെയാണ് അമേരിക്കന്‍ മലയാളി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെട്ടിടത്തില്‍ കൊടി കുത്തുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ബിജു ഭീഷണി മുഴക്കിയത്. ഭീഷണി ഫോണ്‍ കോളിന്റെ ഓഡിയോ ക്ലിപ് മാധ്യമങ്ങളിലൂടെ പ്രചരിച്ചു. അമേരിക്കയില്‍ താമസിക്കുന്ന കോവൂര്‍ സ്വദേശികളായ ഷഹിയും ഭാര്യ ഷൈനിയുമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയാണ് ബിജുവിന്റെ ഫോണ്‍ കോള്‍ ആരംഭിക്കുന്നത്. ശ്രീകുമാര്‍ മന്ദിരത്തിനായി 10000 രൂപയുടെ പിരിവ് എഴുതിയിട്ടിട്ട് രണ്ട് വര്‍ഷമായി. നിങ്ങള്‍ വരുമ്പോഴൊക്കെ കളിയാക്കി വിടുകയാണെന്ന് ബിജു ഫോണ്‍ കോളില്‍ പറയുന്നു. ഇനി പിരിവ് വേണ്ട. ഓഡിറ്റോറിയം നില്‍ക്കുന്ന 72 സെന്റ് വസ്തു അല്ലാതെ ബാക്കി സ്ഥലത്ത് ഒരു ലോഡ് മണ്ണ് പോലും ഇടില്ല. നാളെ രാവിലെ അവിടെ കൊടുകുത്താന്‍ പോവുകയാണ്. നാളെ കൃഷി ഓഫീസറും വില്ലേജ് ഓഫീസറും തഹസില്‍ദാറും അവിടെ വരും എന്നാണ് ഫോണ്‍ കോള്‍.

ഏകദേശം 10 കോടി രൂപയിലധികം മുതല്‍മുടക്കിലാണ് ചവറ മുഖംമൂടി ജംഗ്ഷനില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പണികഴിപ്പിച്ചിരിക്കുന്നത്. നേരത്തെ പിരിവുമായി സമീപിച്ച രാഷ്ട്രീയ പാര്‍ട്ടികളെയൊക്കെ തങ്ങള്‍ സഹായിച്ചിരുന്നു എന്നും ഇത് മറന്നുപോയതാണെന്നും പരാതിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest