Connect with us

National

ശബരിമല സ്വര്‍ണക്കൊള്ളL അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് വി മുരളീധരന്‍

കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കില്‍ ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് മുരളീധരന്‍.

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ അന്വേഷക സംഘം അവസരമൊരുക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കില്‍ ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ തിരുവനന്തപുരം കരിക്കകത്തെ വീട്ടിലേക്ക് ബി ജെ പി പ്രതിഷേധ മാര്‍ച്ച് നടത്തി. നിലവിലെ വകുപ്പു മന്ത്രി വി എന്‍ വാസവന്റെ ഓഫീസിലേക്കും മാര്‍ച്ച് നടന്നു. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

 

 

Latest