Connect with us

International

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉത്തരവില്ല; ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

ഗസ്സയിലെ വംശഹത്യയില്‍ ഇടപെടണമെന്ന ദക്ഷിണാഫ്രിക്കയുടെ ആവശ്യത്തിലാണ് ഇടക്കാല ഉത്തരവ്

Published

|

Last Updated

ദ ഹേഗ് | ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തി വരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തി വരുന്ന കൂട്ടകുരുതിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. വംശഹത്യ തടയാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കാനും ആവശ്യപ്പെട്ട കോടതി ഗസ്സയില്‍ വെടിനിര്‍ത്തലിന് ഉത്തരവ് പ്രഖ്യാപിച്ചില്ല.

തങ്ങളുടെ സൈന്യം ഗസ്സയില്‍ വംശഹത്യ നടത്തുന്നില്ലെന്ന് ഇസ്‌റാഈല്‍ ഉറപ്പ് വരുത്തണമെന്നും ഗസ്സയിലെ മാനുഷിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇടപെടണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. ഉത്തരവ് സംബന്ധിച്ച് കൈകൊണ്ട നടപടികളെ കുറിച്ച് ഒരു മാസത്തിനതകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇസ്‌റാഈലിനോട് കോടതി ആവശ്യപ്പെട്ടു.
ഗസ്സയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യ ദുരന്തത്തെക്കുറിച്ച് കോടതിക്ക് ബോധ്യമുണ്ടെന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന കൂട്ടക്കുരുതിയിലും മനുഷ്യരുടെ കഷ്ടപ്പാടുകളിലും അതീവ ഉത്കണ്ഠ ഉണ്ടെന്നും അന്താരാഷ്ട്ര കോടതി ജഡ്ജിയായ ജോവന്‍ ഡോണോഗ് പറഞ്ഞു.

എന്നാല്‍ ഈ കേസ് അതിക്രമമാണെന്നും സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായത് തുടരുമെന്നും കോടതി നടപടികളില്‍ പ്രതികരിച്ച് ഇസ്‌റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആരോപണള്‍ നിരസിച്ച ഇസ്‌റാഈല്‍ നടപടികള്‍ റദ്ദാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

 

Latest