Kerala
സ്‌കൂളുകളില്‍ കുട്ടികളുടെ ഫോട്ടോ വെച്ചുള്ള പരസ്യ ബോര്‍ഡുകള്‍ വേണ്ട; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍
ഇത്തരം ബോര്‍ഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്കു കൈമാറാനാണ് നിര്‍ദേശം.

തിരുവനന്തപുരം | സ്‌കൂളുകലില്‍ കുട്ടികളുടെ ഫോട്ടോ വെച്ച് പ്രദര്‍ശിപ്പിക്കുന്ന പരസ്യ ബോര്‍ഡുകള്‍ വിലക്കി ബാലാവകാശ കമ്മീഷന്‍. മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിലുള്ള ഫോട്ടോവെച്ചുള്ള ബോര്‍ഡുകള്‍ മറ്റു കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിനു കാരണമാകുന്നെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്കാണ് കമ്മീഷന്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഇത്തരം ബോര്‍ഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്കു കൈമാറാനാണ് നിര്‍ദേശം.
---- facebook comment plugin here -----