Connect with us

National

മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന് ജാമ്യമില്ല, അന്തിമവിധി 3 ദിവസത്തിനകം

കെജ്‌രിവാളിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. 

Published

|

Last Updated

ന്യൂഡല്‍ഹി |മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിന് ജാമ്യമില്ല. കെജ്‌രിവാളിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു.  ജാമ്യം സ്‌റ്റേ ചെയ്യണമെന്നുള്ള ഇഡിയുടെ ഹരജിയില്‍ അന്തിമവിധി ജൂണ്‍ 25ന്.

മൂന്നുദിവസത്തിനുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹരജിയില്‍ അന്തിമ ഉത്തരവുണ്ടാകും. അതുവരെ ജാമ്യം സ്റ്റേ ചെയ്യുമെന്ന് ഹൈക്കോടതി ജസ്റ്റിസുമാരായ സുധീര്‍ കുമാര്‍ ജെയ്ന്‍ ,രവീന്ദ്രര്‍ ദുഡേജ എന്നിവരാണ് ഉത്തരവിട്ടത്. മദ്യനയ അഴിമതി കേസില്‍ റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ച് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇഡി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

റൗസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദുവാണ് കെജ്‌രിവാളിന് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ഇഡി സ്റ്റേ ഉന്നയിച്ച് രംഗത്തെത്തിയിരുന്നെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു.പിന്നീട് ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

Latest