Connect with us

Kerala

അന്‍വര്‍ വേണ്ട; വി ഡി സതീശന്റെ നിലപാടിന് യു ഡി എഫില്‍ പിന്തുണയേറുന്നു

അന്‍വര്‍ ഇല്ലാതെ നിലമ്പൂരില്‍ നേടിയ വിജയം രാഷ്ട്രീയ നേട്ടമാണെന്നാണ് വിലയിരുത്തല്‍.

Published

|

Last Updated

തിരുവനന്തപുരം | പി വി അന്‍വര്‍ യു ഡി എഫില്‍ വേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിലപാട് തിരുത്തിയാല്‍ മാത്രം അന്‍വറിനെ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കും.

യു ഡി എഫിലെ ചെറുകക്ഷികള്‍ക്കും അന്‍വറിനോട് എതിര്‍പ്പാണുള്ളത്. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് മുന്നണിയില്‍ കൂടുതല്‍ പിന്തുണ ലഭിച്ചു. അന്‍വര്‍ ഇല്ലാതെ നിലമ്പൂരില്‍ നേടിയ വിജയം രാഷ്ട്രീയ നേട്ടമാണെന്നാണ് വിലയിരുത്തല്‍.

അന്‍വറിനു വേണ്ടി നേരത്തെ വാദിച്ചവരുടെ പിന്തുണയും നിലവില്‍ സതീശനുണ്ട്. വിഷയം മറ്റന്നാള്‍ ചേരുന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ചയായേക്കും.

Latest