Kerala
ബല്‍റാമിനെതിരെ നടപടിയെടുത്തിട്ടില്ല;സാമൂഹിക മാധ്യമ വിഭാഗം പുനസംഘടന പരിഗണനയില്‍: സണ്ണി ജോസഫ്
ബല്‍റാം ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയില്‍ തുടരുന്നുണ്ട്.

തിരുവനന്തപുരം ബീഡി ബിഹാര്‍ പോസ്റ്റ് വിവാദത്തില്‍ വി ടി ബല്‍റാമിനെ പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പോസ്റ്റിന്റെ പേരില്‍ ബല്‍റാമിനെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നു സണ്ണി ജോസഫ് പറഞ്ഞു. ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി നടപടി നേരിടുകയോ ചെയ്തിട്ടില്ലെന്നും സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പേരില്‍ ബല്‍റാമിനെ തേജോവധം ചെയ്യാന്‍ ശ്രമം നടക്കുകയാണ്. ബല്‍റാം ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയില്‍ തുടരുന്നുണ്ട്. അദ്ദേഹം രാജിവെക്കുകയോ പാര്‍ട്ടി നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത് ബല്‍റാം തന്നെയാണ്. ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പോസ്റ്റുകള്‍ തയ്യാറാക്കുന്നത് പാര്‍ട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സാമൂഹിക മാധ്യമ വിഭാഗം പുനസംഘടന പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.