National
ബിഹാറില്‍ വിശ്വാസവോട്ടെടുപ്പില്‍ നിതീഷ് കുമാറിന് വിജയം; മൂന്ന് ആര്‍ ജെ ഡി ആംഗങ്ങള്‍ കൂറുമാറി
ആര്‍ ജെ ഡി നിരവധി അഴിമതികള്‍ നടത്തിയെന്നും പുതിയ എന്‍ ഡി എ സര്‍ക്കാര്‍ ഇത് അന്വേഷിക്കുമെന്നും നിതീഷ് കുമാര്‍
പാറ്റന | ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു. 129 പേരാണ് സര്‍ക്കാരിനെ പിന്തുണച്ചത്. ആര്‍ ജെ ഡി , കോണ്‍ഗ്രസ്, ഇടത് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ നിതീഷ് തന്റെ മുന്‍ സഖ്യകക്ഷിയായ ആര്‍ ജെ ഡി യെ രൂക്ഷമായി വിമര്‍ശിച്ചു. ആര്‍ ജെ ഡി നിരവധി അഴിമതികള്‍ നടത്തിയെന്നും പുതിയ എന്‍ ഡി എ സര്‍ക്കാര്‍ ഇത് അന്വേഷിക്കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. മൂന്ന് ആര്‍ ജെ ഡി അംഗങ്ങള്‍ നിതീഷ് കുമാറിനെ പിന്തുണച്ച് വോട്ട് ചെയ്തു.നീലം ദേവി, ചേതന്‍ ആനന്ദ്, പ്രഹ്ലാദ് യാദവ് എന്നിവരാണ് വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി എന്‍ ഡി എ യിലേക്ക് കൂറുമാറിയത്.
അവരുടെ തീരുമാനത്തെ മാനിക്കുന്നതായി ആര്‍ ജെ ഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. സ്പീക്കര്‍ അവദ് ബിഹാരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതോടെ ആര്‍ ജെ ഡി വെട്ടിലാവുകയായിരുന്നു. 112 നെതിരെ 125 വോട്ടുകള്‍ക്കാണ് സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം പാസായത്.