Connect with us

jdu

എന്‍ഡിപിപി-ബിജെപി സര്‍ക്കാരിനെ പിന്തുണച്ചതിന് പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയു നാഗാലാന്‍ഡ് യൂണിറ്റ് പിരിച്ചുവിട്ടു

കേന്ദ്ര പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

Published

|

Last Updated

കൊഹിമ| സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് ശേഷം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) അതിന്റെ നാഗാലാന്‍ഡ് യൂണിറ്റ് പിരിച്ചുവിട്ടു. കേന്ദ്ര പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെ ജെഡിയുവിന്റെ നാഗാലാന്‍ഡ് സംസ്ഥാന അധ്യക്ഷന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാഗാലാന്‍ഡ് മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ അഫാഖ് അഹമ്മദ് ഖാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ജെഡിയു നാഗാലാന്‍ഡ് യൂണിറ്റ് പിരിച്ചുവിട്ടെന്നും പാര്‍ട്ടിയുടെ നാഗാലാന്‍ഡ് സംസ്ഥാന അധ്യക്ഷന്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ച് കത്ത് നല്‍കിയത് കേന്ദ്ര പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെയാണെന്നും വ്യക്തമാക്കി.

അച്ചടക്കമില്ലായ്മയാണ് ഇതിന് കാരണമെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നെന്നും അതിനാല്‍ പാര്‍ട്ടി നാഗാലാന്‍ഡ് സംസ്ഥാന കമ്മിറ്റിയെ ഉടനടി പിരിച്ചുവിട്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.