National
ഉത്തരാഖണ്ഡില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പത് പേര്‍ മരിച്ചു
കനത്ത മഴയില്‍ ധേല നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അപകടം

ഡെറാഡൂണ്‍ | കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കാര്‍ ഒലിച്ചുപോയി ഒമ്പത് പേര്‍ മരിച്ചു. രാംനഗറിലെ ധേല നദിയിലാണ് കാര്‍ ഒഴുകി പോയത്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയര്‍ന്ന് അപകടം ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്. അതേസമയം ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച വരെ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
---- facebook comment plugin here -----