Connect with us

Gulf

കുവൈത്ത് യാത്രക്കിടെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം: നീലേശ്വരം സ്വദേശി മരിച്ചു

വിമാനം അടിയന്തരമായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു

Published

|

Last Updated

നീലേശ്വരം | കുവൈത്തിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നീലേശ്വരം സ്വദേശി മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുല്‍സലാം (65) ആണ് ബഹ്‌റൈനിലെ ഹമദ് ആശുപത്രിയില്‍ മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ വിമാനം അടിയന്തരമായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഉടന്‍ ബഹ്‌റൈനിലെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇതേ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

പരേതനായ പി പി സി അബ്ദുല്ലയുടെയും പുതിയപാട്ടില്ലത്ത് ആഇശയുടെയും മകനാണ് അബ്ദുല്‍സലാം. ഭാര്യ: ത്വാഹിറ. മക്കള്‍: ഡോ. ആദില്‍, മുബശിര്‍, ഖദീജ, അബ്ദുല്ല, മുഹമ്മദ്. മരുമക്കള്‍: ഡോ. സുബൈര്‍, ഡോ. സഫീദ. സഹോദരങ്ങള്‍: അഹമ്മദ്, സിദ്ദീഖ്, റഫീഖ്, ബീഫാത്തിമ, സീനത്ത്.

 

Latest