Connect with us

Business

നിഫ്റ്റി സർവകാല റെക്കോർഡിൽ; സൂചിക 20,000 കടന്നു

നേരത്തെ ജൂലൈ 20ന് നിഫ്റ്റി 19,991 എന്ന ഉയർന്ന നിലവാരം പുലർത്തിയിരുന്നു.

Published

|

Last Updated

മുംബൈ | നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ ഇന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. വ്യാപാരത്തിനിടെ ഇത് 20,008 ലെവലിലേക്ക് വരെ ഉയർന്നു. ഇതിന് ശേഷം 176 പോയിന്റ് നേട്ടത്തോടെ 19,996 ലെവലിൽ ക്ലോസ് ചെയ്തു. നേരത്തെ ജൂലൈ 20ന് നിഫ്റ്റി 19,991 എന്ന ഉയർന്ന നിലവാരം പുലർത്തിയിരുന്നു.

അതേ സമയം സെൻസെക്‌സ് 528 പോയിന്റ് നേട്ടത്തിൽ 67,127 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 30 ഓഹരികളിൽ 28 എണ്ണത്തിൽ വർധനയും 2 എണ്ണത്തിന്റെ ഇടിവും രേഖപ്പെടുത്തി.