Kozhikode
കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
ടി കെ അബ്ദുർറഹ്മാൻ ബാഖവി (പ്രസിഡന്റ്), അഫ്‌സൽ കൊളാരി (ജനറൽ സെക്രട്ടറി), സയ്യിദ് മുഹമ്മദ് ബുഖാരി കരുവൻതിരുത്തി (ഫിനാൻസ് സെക്രട്ടറി)

കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റായി ടി കെ അബ്ദുർറഹ്മാൻ ബാഖവിയെയും ജനറൽ സെക്രട്ടറിയായി അഫ്‌സൽ കൊളാരിയെയും ഫിനാൻസ് സെക്രട്ടറിയായി സയ്യിദ് മുഹമ്മദ് ബുഖാരി കരുവൻതിരുത്തിയെയും ജില്ലാ വാർഷിക കൗൺസിൽ തിരഞ്ഞെടുത്തു. സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദൽ അവേലം, എ കെ സി മുഹമ്മദ് ഫൈസി, അബ്ദുർശീദ് മുസ്‌ലിയാർ ആയഞ്ചേരി, ബി പി സിദ്ദീഖ് ഹാജി (വൈ. പ്രസി.), എൻ മുഹമ്മദലി മാവൂർ, സലീം അണ്ടോണ, ഹുസൈൻ കുന്നത്ത്, ബി സി ലുഖ്മാൻ ഹാജി, എൻ അബ്ദുർഹ്്മാൻ വെള്ളിപറമ്പ്, ബശീർ സഖാഫി കൈപ്പുറം (സെക്ര.), ജി അബൂബക്കർ (എസ് എ ടവർ ഡയറക്ടർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
കൗൺസിൽ യോഗം എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.
ടി കെ അബ്ദുർറഹ്്മാൻ ബാഖവി അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. സി പി സൈതലവി ചെങ്ങര പദ്ധതികൾ വിശദീകരിച്ചു.
എൻ മുഹമ്മദലി പ്രവർത്തന റിപോർട്ടും സയ്യിദ് മുഹമ്മദ് ബുഖാരി സാമ്പത്തിക റിപോർട്ടും അവതരിപ്പിച്ചു. അഫ്‌സൽ കൊളാരി സ്വാഗതവും സലീം അണ്ടോണ നന്ദിയും പറഞ്ഞു.