Connect with us

National

യു പിയിലെ പുതിയ മദ്രസകള്‍ക്ക് ഇനി ധനസഹായമില്ല

അഖിലേഷ് യാദവ് സര്‍ക്കാറിന്റെ നയം അവസാനിപ്പിച്ചാണ് യോഗി ആദിത്യനാഥ് പുതിയ തീരുമാനമിറക്കിയത്

Published

|

Last Updated

ലക്‌നൗ | പുതിയ മദ്രസകളെ ഗ്രാന്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഉത്തര്‍പ്രദേശ് മന്ത്രിസഭാ യോഗം അംഗീകരിച്ചു. അഖിലേഷ് യാദവ് സര്‍ക്കാറിന്റെ നയം അവസാനിപ്പിച്ചാണ് യോഗി ആദിത്യനാഥ് പുതിയ തീരുമാനമിറക്കിയത്.

കഴിഞ്ഞ ബജറ്റില്‍ യു പി സര്‍ക്കാര്‍ മദ്രസാ നവീകരണ പദ്ധതിക്ക് 479 കോടി രൂപ വകയിരുത്തിയിരുന്നു. സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത 16,000 മദ്രസകളിലെ 558 സ്ഥാപനങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചത്.

സംസ്ഥാനത്തെ എല്ലാ മദ്രറസകളിലും ദേശീയ ഗാനം ആലപിക്കണമെന്ന് യു പി സര്‍ക്കാര്‍ ഉത്തരവിറക്കി ഒരാഴ്ചക്കുള്ളിലാണ് മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുന്നത്.

Latest