sys
എസ്.വൈ.എസ് മലപ്പുറം സോണിന് പുതിയ നേതൃത്വം
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് പുതിയ ഭാരവാഹികളെയും 33 അംഗ എക്‌സിക്യൂട്ടീവിനെയും പ്രഖ്യാപിച്ചു.

മലപ്പുറം | എസ്.വൈ.എസ് മലപ്പുറം സോണ്‍ ഘടകത്തിന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൂക്കോട്ടൂര്‍ മുണ്ടുതൊടിക എ.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മലപ്പുറം സോണ്‍ സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് പുതിയ ഭാരവാഹികളെയും 33 അംഗ എക്‌സിക്യൂട്ടീവിനെയും പ്രഖ്യാപിച്ചു. എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം ദുല്‍ഫുഖാര്‍ അലി സഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, ഐ.സി.എഫ് ജിസിസി സെക്രട്ടറി ശൗക്കത്തലി സഖാഫി എന്നിവര്‍ അനുമോദ പ്രഭാഷണം നടത്തി.
ഭാരവാഹികള്‍
പ്രസിഡന്റ്: സിദ്ധീഖ് മുസ്്‌ലിയാര്‍ മക്കരപ്പറമ്പ്, ജനറല്‍ സെക്രട്ടറി: എഞ്ചിനിയര്‍ അഹ്മദ് അലി വരിക്കോട്, ഫിനാന്‍സ് സെക്രട്ടറി: ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍. വൈസ് പ്രസിഡന്റുമാര്‍: ഹുസൈന്‍ മിസ്ബാഹി മേല്‍മുറി, അന്‍വര്‍ അഹ്‌സനി പഴമള്ളൂര്‍, അബ്ബാസ് സഖാഫി കോഡൂര്‍. സെക്രട്ടറിമാര്‍: അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, സിദ്ദീഖ് പുല്ലാര, അക്ബര്‍ പുല്ലാണിക്കോട്, സൈനുദ്ദീന്‍ സഖാഫി ഹാജിയാര്‍പള്ളി, സ്വലാഹുദ്ദീന്‍ കോഡൂര്‍, റിയാസ് സഖാഫി പൂക്കോട്ടൂര്‍.