Connect with us

National

ഡീപ് ഫേക്ക് തടയാൻ പുതിയ ഐ ടി നിയമം ഒരാഴ്ചക്കകം: കേന്ദ്ര ഐടി മന്ത്രി

കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറുടെ പേരിൽ ഇറങ്ങിയ ഡീപ് ഫേക്ക് വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Published

|

Last Updated

നോയിഡ | ഡീപ്ഫേക്ക് വീഡിയോ തടയാൻ ഏഴ് ദിവസത്തിനകം പുതിയ ഐടി നിയമങ്ങൾ പുറപ്പെടുവിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീ്വ് ചന്ദ്രശേഖർ. ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ യോഗം ചേർന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ദേശീയ സ്റ്റാർട്ടപ്പ് ദിനം പ്രമാണിച്ച് ചൊവ്വാഴ്ച നോയിഡയിലെ ബോട്ട് നിർമ്മാണ യൂണിറ്റ് സന്ദർശിച്ച ശേഷേം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലെ ഐടി നിയമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സംബന്ധിച്ചും ഡീപ് ഫേക്കുകളെക്കുറിച്ചും രണ്ട് വ്യവസ്ഥകളുണ്ട്. ഓൺലൈൻ, സോഷ്യൽ മീഡിയ കമ്പനികൾ അവ പാലിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ ഇത് പാലിക്കുന്ന കാര്യത്തിൽ കമ്പനികളുടെ ഭാഗത്ത് നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതിനാൽ അടുത്ത 7-8 ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ശക്തമായ ഐടി നിയമങ്ങൾ വിജ്ഞാപനം ചെയ്യുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറുടെ പേരിൽ ഇറങ്ങിയ ഡീപ് ഫേക്ക് വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡീപ് ഫേക്കിന് ഇരയായിരുന്നു. പ്രധാനമന്ത്രി നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രചരിച്ചിരുന്നത്.

Latest