Connect with us

kerala carrier act

സംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരും: മന്ത്രി ശിവന്‍കുട്ടി

പഠിച്ചിറങ്ങിയവര്‍ക്കെല്ലാം തൊഴില്‍; എല്ലാ ജില്ലകളിലും മേഖാ തൊഴില്‍ മേള

Published

|

Last Updated

തിരുവനന്തപുരം | പഠനം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യംവെച്ച് സംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ,തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ എല്ലാവിധ കരിയര്‍ ഡെവലപ്മെന്റ് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയര്‍ ഡെവലപ്മെന്റ് മിഷന്‍ രൂപീകരിക്കുക തുടങ്ങിയവും പുതിയ കരിയര്‍ നയത്തിന്‍ളെ ലക്ഷ്യമാണ്. നിയുക്തി തൊഴില്‍മേള-2021 ന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ സേവനങ്ങള്‍ തൊഴിലന്വേഷകരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ എന്‍ ഐ സി യുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞ പ്രകാരം തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

എല്ലാ ജില്ലകളിലും തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെയാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. ഐ ടി, ടെക്സ്റ്റൈല്‍, ജ്വല്ലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്ട്രേഷന്‍, മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്കെയര്‍ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികള്‍ തൊഴില്‍മേളകളില്‍ പങ്കെടുക്കുന്നുണ്ട്.

സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കളേയും ഉദ്യോഗാര്‍ത്ഥികളേയും ഒരേ വേദിയില്‍ കൊണ്ടുവന്ന് പരമാവധി തൊഴില്‍ നേടിയെടുക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മെഗാ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest