Saudi Arabia
ദമാം ആസ്ഥാനമായി പുതിയ വിമാന കമ്പനി
ദമാമിൽ നിന്നും ചെലവ് കുറച്ച് വിമാനത്തില്‍ പറക്കാം

ദമാം|ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇനിമുതൽ ചെലവ് കുറച്ച് വിമാനത്തില്‍ പറക്കാം. കുറഞ്ഞ നിരക്കിലുള്ള ദേശീയ വിമാനക്കമ്പനി ആരംഭിക്കുന്നതിനുള്ള ബിഡ് യുഎഇ ആസ്ഥാനമായുള്ള ബജറ്റ് എയർലൈനായ എയർ അറേബ്യ, കുൻ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്, നെസ്മ എന്നിവ ഉൾപ്പെടുന്ന കണ്‍സോര്‍ഷ്യം നേടിയതായി സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, കിഴക്കൻ മേഖലയിലെ വ്യോമ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക, സീറ്റ് ശേഷി വർദ്ധിപ്പിക്കുക, യാത്രക്കാർക്ക് കൂടുതൽ മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ കുറഞ്ഞ നിരക്കിലുള്ള എയർ അറേബ്യ അലയൻസ് പ്രവർത്തിക്കുകയെന്ന് അതോറിറ്റി സിവിൽ ഏവിയേഷൻ പറഞ്ഞു.
യുഎഇ ആസ്ഥാനമായുള്ള ബജറ്റ് എയർലൈനായ കെയുഎൻ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗും നെസ്മയും സംയുക്ത സംരംഭമായ പുതിയ വിമാനക്കമ്പനി ദമാം കിംഗ് ഫഹദ് വിമാനത്താവളം കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുക. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ കണക്കനുസരിച്ച്, പുതിയ വിമാനക്കമ്പനി 24 ആഭ്യന്തര സർവ്വീസുകൾ, 57 അന്താരാഷ്ട്ര സർവ്വീസുകളിലൂടെ പ്രതിവർഷം 10 ദശലക്ഷം യാത്രക്കാരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവവും, വിമാനത്താവള സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി 77 അടിസ്ഥാന സൗകര്യ പദ്ധതികൾ ഉൾക്കൊള്ളുന്ന 1.6 ബില്യൺ റിയാലിന്റെ (426 മില്യൺ ഡോളർ) വികസന പദ്ധതി കിഴക്കൻ പ്രവിശ്യാ ഗവർണർ പ്രിൻസ് സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് ഉത്‌ഘാടനം ചെയ്‌തു. കിംഗ് ഫഹദ് ഇന്റർനാഷണൽ, അൽ-അഹ്‌സ, അൽ-ഖൈസുമ വിമാനത്താവളങ്ങൾക്കായുള്ള മാസ്റ്റർ പ്ലാനുകളും ദമാം എയർപോർട്ട് കമ്പനിക്ക് പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റിയുടെ ഉദ്ഘാടനവും ഗവർണ്ണർ നിർവ്വഹിച്ചു.
---- facebook comment plugin here -----