National
മഹാരാഷ്ട്രയില്‍ നീറ്റ് റാങ്ക് ജേതാവ് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
മഹാരാഷ്ട്രയില്‍ ചന്ദ്രപുര്‍ ജില്ലയിലെ നവര്‍ഗാവോന്‍ സ്വദേശിയായ അനുരാഗ് അനില്‍ ബോര്‍കര്‍ ആണ് സ്വയം ജീവിതം അവസാനിപ്പിച്ചത്.

മുംബൈ | നാഷണല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് (നീറ്റ്) പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് സ്വന്തമാക്കിയ വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയില്‍ ചന്ദ്രപുര്‍ ജില്ലയിലെ നവര്‍ഗാവോന്‍ സ്വദേശിയായ അനുരാഗ് അനില്‍ ബോര്‍കര്‍ ആണ് സ്വയം ജീവിതം അവസാനിപ്പിച്ചത്.
എം ബി ബി എസ് പഠനത്തിനായി യു പിയിലെ ഗോരഖ്പുരിലേക്ക് പോകാനിരിക്കെയാണ് സംഭവം. വീട്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ വര്‍ഷത്തെ നീറ്റ് യു ജി എന്‍ട്രന്‍സ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കാണ് അനുരാഗ് നേടിയത്. 1475 ആയിരുന്നു റാങ്ക്. ആത്മഹത്യാക്കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിലെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
---- facebook comment plugin here -----