Connect with us

National

നീറ്റ് പരീക്ഷാ ക്രമക്കേട്: സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

നീറ്റ് ഉള്‍പ്പെടെയുള്ള നിരവധി പരീക്ഷകളില്‍ ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും പതിവാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി|നീറ്റ് പരീക്ഷാക്രമക്കേടില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. നീറ്റ് ഉള്‍പ്പെടെയുള്ള നിരവധി പരീക്ഷകളില്‍ ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും പതിവാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബിജെപി രാജ്യത്തെ യുവാക്കളെ വഞ്ചിക്കുകയാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

നീറ്റ് പരീക്ഷ ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു. ഹയര്‍ എഡ്യൂക്കേഷന്‍, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് വി.ഡി സതീശന്‍ കത്തയച്ചത്.

വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കുന്ന അഴിമതിയാണ് നീറ്റ് പരീക്ഷയില്‍ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിനിടെ ബോധപൂര്‍വമാണ് നീറ്റ് ഫലം പ്രഖ്യാപിച്ചതെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

 

 

 

Latest