Kerala
നീറ്റ് പരീക്ഷാ ക്രമക്കേട്: പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ്സ്
കേരള കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വ ക്യാമ്പ് പത്തനംതിട്ടയില്‍ നടക്കുന്ന ക്യാമ്പ് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ക്യാമ്പ് ചെയര്‍മാന്‍ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട | നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കേരള കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വ ക്യാമ്പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും തല്ലിത്തകര്‍ക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത എന്‍ ഡി എ സര്‍ക്കാരിന്റെ കിരാത പോലീസ് നടപടിയില്‍ ക്യാമ്പ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പത്തനംതിട്ട ചരല്‍കുന്നില്‍ നടക്കുന്ന ക്യാമ്പ് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വര്‍ഷം ഭരണം നടത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ റബര്‍ കര്‍ഷകരെ വഞ്ചിച്ചതായി ജോസഫ് ആരോപിച്ചു. നെല്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കൃഷിക്കാരെയും കരകയറ്റാനും സാമ്പത്തിക സംരക്ഷണം നല്‍കുന്നതിനും വേണ്ടി എല്ലാ കാര്‍ഷിക വിളകള്‍ക്കും മിനിമം താങ്ങുവില ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ്സിന്റെ ജനകീയ അടിത്തറ വിപുലീകരിക്കാന്‍ വിവിധങ്ങളായ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ക്യാമ്പ് തീരുമാനിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി സി തോമസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്‍മാനും മന്ത്രിയുമായ മോന്‍സ് ജോസഫ്, സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എം എല്‍ എമാരായ വര്‍ഗീസ് മാമ്മന്‍, ഷിബു തെക്കുംപുറം, റെജി ചെറിയാന്‍, വിനു ജോബ്, ട്രഷറര്‍ എബ്രാഹം കലമണ്ണില്‍, പ്രൗഫ. ഡി കെ ജോണ്‍, ജോണ്‍ കെ മാത്യൂസ് പ്രസംഗിച്ചു.
Content Highlights:
Kerala Congress has extended full support to student protests demanding action over NEET exam irregularities. The party leaders urged the central government to conduct an impartial investigation to ensure justice. Protests are intensifying across Kerala, putting further pressure on NTA authorities.


