Kerala
ആലപ്പുഴ ആര്യാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി
ആര്യാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് മുര്യന്‍വെളി അജിയുടെ മകന്‍ അഖില്‍ (അച്ചു-24) ആണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ | ആര്യാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് മുര്യന്‍വെളി അജിയുടെ മകന്‍ അഖില്‍ (അച്ചു-24) ആണ് കൊല്ലപ്പെട്ടത്.
അഖിലിന്റെ സുഹൃത്ത് കായംകുളം സ്വദേശി ഷെല്‍ജാദ് ആണ് കുത്തിയതെന്നാണ് വിവരം. കൃത്യത്തിനു ശേഷം ഷെല്‍ജാദും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഓട്ടോയില്‍ കയറി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ഇന്ന് വൈകിട്ട് 5.45 ഓടെ അഖിലിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം. അഖിലിനെ ഉടന്‍ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights:
A young man was stabbed to death by his friend in Aryad, Alappuzha. The tragic incident occurred following a dispute between the two individuals. Local police arrived at the scene promptly and launched a detailed investigation into the murder.

