Connect with us

National

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് 47 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു

ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കരാര്‍ ജീവനക്കാരെയും 124 ഔട്ട്‌സോഴ്‌സ് ജീവനക്കാരെയും ആശ്രയിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തിപ്പെട്ടതോടെ മുഖം രക്ഷിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ ടി എ)യില്‍ അഴിച്ചുപണിയുമായി കേന്ദ്രം. എന്‍ ടി എയില്‍ നിന്ന് 47 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു.

ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കരാര്‍ ജീവനക്കാരെയും 124 ഔട്ട്‌സോഴ്‌സ് ജീവനക്കാരെയും ആശ്രയിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചത്. 39 തസ്തികകള്‍ അനുവദിച്ചിട്ടും എന്‍ ടി എയില്‍ 24 സ്ഥിരം ജീവനക്കാരെ മാത്രമേ ഉള്ളൂവെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിന് പുറമേ, ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും ഉണ്ടായേക്കും.

എന്‍ ടി എയുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ വിദ്യാര്‍ഥി സമരം ശക്തമാകുന്നതിനിടെയുടെ കേന്ദ്ര സര്‍ക്കാര്‍ നടപടി മുഖം രക്ഷിക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ സര്‍ക്കാര്‍ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ നീക്കം. രാജി ഒഴികെയുള്ള ആവശ്യങ്ങള്‍ തല്‍ക്കാലം പരിഗണിക്കാമെന്നാണ് സി ജെ പി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ മന്ത്രിതല സമിതി അറിയിച്ചത്. രാജിയില്ലെങ്കില്‍ ഒത്തുതീര്‍പ്പില്ലെന്ന് സി ജെ പി പ്രഖ്യാപിച്ചതോടെ ചര്‍ച്ച തീരുമാനാകാതെ പിരിഞ്ഞു.

 

Content Highlights:
The Central Government sacked 47 NTA officials following widespread student protests over the NEET paper leak controversy. The move aims to reform the testing agency, which currently relies heavily on contract staff. Protesting student groups demand the resignation of Education Minister Dharmendra Pradhan.

 

Latest