National
വിദ്യാര്‍ഥികളുടെ ആവശ്യം ന്യായം; ഐക്യദാര്‍ഢ്യവുമായി ഐ എന്‍ എല്‍
ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ സമരവേദി സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ജന്തര്‍ മന്ദറില്‍ സി ജെ പി നേതാവ് അഭിജിത്തുമായി സംസാരിക്കുന്നു.
ന്യൂഡല്‍ഹി | ജന്തര്‍ മന്ദറില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ എന്‍ എല്‍) ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ സമരവേദി സന്ദര്‍ശിച്ചു. വിദ്യാര്‍ഥി നേതാവ് അഭിജിത്ത് ദീപ്‌കെയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
മുന്‍ പാര്‍ലിമെന്റ് അംഗവും ഐ ഡി എ നേതാവുമായ രാജ്കുമാര്‍ സൈനി, മുന്‍ പാര്‍ലിമെന്റ് അംഗം രാംബക്സ് വര്‍മ, സാഹബ് സിംഗ് ധന്‍ഗര്‍, ഐ എന്‍ എല്‍ ജനറല്‍ സെക്രട്ടറി മുസമ്മില്‍ ഹുസൈന്‍, റാഫി അഹമ്മദ് ഖാന്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും ദേശീയ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണെന്നും ജനാധിപത്യ സമൂഹത്തില്‍ യുവാക്കളുടെ ശബ്ദം കേള്‍ക്കപ്പെടണമെന്നും പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍, കാര്‍ഷിക, പരിസ്ഥിതി സമരങ്ങള്‍ ഏറ്റുമുട്ടലിലൂടെയല്ല മറിച്ച് ചര്‍ച്ചകളിലൂടെയും ജനാധിപത്യപരമായ ഇടപെടലുകളിലൂടെയും പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐ എന്‍ എല്‍ അചഞ്ചലമായ പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങളോട് അധികാരികള്‍ ആത്മാര്‍ഥതയോടെയും ഉത്തരവാദിത്തത്തോടെയും പ്രതികരിക്കണമെന്നും ഐ എന്‍ എല്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
Content Highlights:
The Indian National League has extended its strong solidarity to the ongoing student protests. Leaders stated that the demands raised by the students are completely fair and legitimate. They urged authorities to take immediate action to resolve the issues and ensure student welfare.



