Connect with us

National

എന്‍ ഡി എ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഞായറാഴ്ച നിശ്ചയിക്കും

ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയെക്കുറിച്ച് ആലോചിക്കാന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തിങ്കളാഴ്ച സഖ്യകക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയെക്കുറിച്ച് ആലോചിക്കാന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തിങ്കളാഴ്ച സഖ്യകക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആയിരിക്കും എന്‍ ഡി എ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി സ്ഥാനാര്‍ഥിയെക്കുറിച്ച് ധാരണയുണ്ടാക്കും.
ബി ജെ പിയിലെ ഒരു നേതാവിനെ തന്നെ ഉപരാഷ്ട്രപതിസ്ഥാനത്ത് കൊണ്ടുവരാനാണ് ആലോചന. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിക്കാന്‍ എല്ലാ എന്‍ ഡി എ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും വ്യാഴാഴ്ച ഡല്‍ഹിയിലെത്താന്‍ ബി ജെ പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest